Wednesday, December 31, 2008

ABULAIZCHALIYAM HAPPY NEW YEAR 2009

HAPPY NEW YEAR 2009 TO ALL MY FRINDS & RELATIVES

1 comment:

  1. ഇസ്രയേലുമായി 10,000 കോടിയുടെ പ്രതിരോധ ഇടപാടില്‍ ഒപ്പുവച്ചു


    ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇസ്രയേലുമായി പതിനായിരം കോടിരൂപയുടെ പ്രതിരോധ ഇടപാടില്‍ യുപിഎ സര്‍ക്കാര്‍ രഹസ്യമായി ഒപ്പുവച്ചു. സിബിഐ അന്വേഷണം നേരിടുന്ന ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസുമായാണ് (ഐഎഐ) മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്‍എസ്എഎം) കരാറില്‍ ഒപ്പുവച്ചിട്ടുള്ളത്. കോടിക്കണക്കിന് രൂപയുടെ അഴിമതി ഇടപാടില്‍ നടന്നതായി സംശയിക്കുന്നു. കരാര്‍വഴി ലഭിക്കുന്ന വന്‍തുകയുടെ കമീഷന്‍ കോഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് നല്‍കാനാണ് തീരുമാനം. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ബറാക് മിസൈല്‍ വാങ്ങിയതില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഐഎഐക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചത്. അന്വേഷണം തുടരവെയാണ് അതേ കമ്പനിയുമായി മറ്റൊരു മിസൈല്‍ കരാറില്‍ ഒപ്പുവയ്ക്കുന്നത്. ഈ കമ്പനിയില്‍നിന്ന് വാങ്ങുന്ന മിസൈല്‍ ഇതുവരെ പരീക്ഷിക്കുകയോ അത് നിര്‍മിക്കാനാവശ്യമായ സാങ്കേതികവിദ്യ കമ്പനിക്കുണ്ടോ എന്ന് നോക്കുകയോ ചെയ്യാതെയാണ് ഇസ്രയേല്‍ ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങി പ്രതിരോധമന്ത്രി എ കെ ആന്റണി കരാറുമായി മുന്നോട്ടുപോയത്. എംആര്‍എഎസ്എഎമ്മിന് സമാനമോ അതിനേക്കാള്‍ ശേഷിയുള്ളതോ ആയ ഇന്ത്യയുടെ അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് മിസൈലിനെയും ആകാശ് മിസൈലിനെയും തകര്‍ക്കുന്നതാണ് ഇസ്രയേലുമായുള്ള ഈ ഇടപാട്. അതുകൊണ്ടുതന്നെ ഈ കരാറുമായി മുന്നോട്ടുപോകരുതെന്ന് ഫെബ്രുവരി പത്തിന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചിരുന്നു. ഈ എതിര്‍പ്പിനെയെല്ലാം മറികടന്നാണ് കരാറിലൊപ്പിട്ടത്. സിബിഐ അന്വേഷണം നടത്തുന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടരുതെന്ന് നേരത്തെ പ്രതിരോധ മന്ത്രാലയത്തിലെ വിജിലന്‍സ് ഡിപ്പാര്‍ട്മെന്റ് ആവശ്യപ്പെട്ടിരുന്നു. അതേത്തുടര്‍ന്ന് തല്‍ക്കാലം മാറ്റിവയ്ക്കപ്പെട്ട ഈ നീക്കം 2008 മാര്‍ച്ചിലാണ് സജീവമായത്. കരാറിന് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതിയുടെ അംഗീകാരത്തിനായി പ്രതിരോധമന്ത്രാലയത്തിനുപകരം ഡിആര്‍ഡിഒ ആണ് സമീപിച്ചത്. ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി കരാര്‍ ആവശ്യമാണെന്ന റിപ്പോര്‍ട്ട് കേന്ദ്ര വിജിലന്‍സ് കമീഷനില്‍നിന്നും നിയമ മന്ത്രാലയത്തില്‍നിന്നും സംഘടിപ്പിക്കുകയായിരുന്നു. സിബിഐ അന്വേഷണം നേരിടുന്ന ഐഎഐയുമായി കരാറിലെത്തരുതെന്ന പ്രതിരോധമന്ത്രാലയത്തിന്റെ മാര്‍ഗരേഖ മറികടന്നുള്ളതാണ് ഈ തീരുമാനം. ഇസ്രയേലില്‍നിന്ന്ം വാങ്ങുന്ന മിസൈല്‍ഭാഗങ്ങള്‍ ഡിആര്‍ഡിഒയും നോവ എന്ന പേരിലുള്ള സ്വകാര്യകമ്പനിയും സംയുക്തമായി ഘടിപ്പിക്കും. ഇത്തരം കമ്പനികള്‍ നേരത്തെ പൊതുമേഖലാ കമ്പനികള്‍മാത്രമെ നടത്തിയിരുന്നുള്ളൂ. ആദ്യമായാണ് ഒരു സ്വകാര്യകമ്പനിയെ ഇതില്‍ പങ്കെടുപ്പിക്കുന്നത്. വാണിജ്യമന്ത്രി കമല്‍നാഥിന്റെ ബന്ധുവായ സുധീര്‍ ചൌധരിയാണ് ഈ ഇടപാടിലെ മധ്യസ്ഥന്‍. ആര്‍ട്ടിലറി ഗ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇസ്രയേലിലെ സോള്‍ട്ടം കമ്പനിയുമായി നടത്തിയ ഇടപാടില്‍ സിബിഐ അന്വേഷണം നേരിടുന്നയാളാണ് ചൌധരി.

    ReplyDelete